കൊച്ചിക്കു മുകളിൽ മെട്രോയുടെ കുതിപ്പ്. ആലുവ മുട്ടം മുതൽ കളമശേരി വരെ യഥാർഥ ട്രാക്കിലുള്ള ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ട്രയൽ റൺ നടക്കുന്ന രാജ്യത്തെ ആദ്യ മെട്രോ എന്ന ഖ്യതിയും ഇതോടെ കൊച്ചി മെട്രോയ്ക്ക ്സ്വന്തം.

ൈവകിട്ട് ആറ് പന്ത്രണ്ടിനായിരുന്നു ആ ചരിത്ര നിമിഷം. കൊച്ചി മെട്രോ മുട്ടത്തെ ട്രയൽ ട്രാക്കിൽ നിന്ന് യഥാർഥ ട്രാക്കിലേക്ക് പതുക്കെ പതുക്കെ കയറി. യഥാർഥ ട്രാക്കിലൂടെയുള്ള ആദ്യ ട്രയൽ റൺ. മുട്ടം മുതൽ കളമശേരി വരെയുള്ള രണ്ട് കിലോമീററർ ദൂരം ട്രാക്കിൽ ഇൻസ്പെക്ഷൻ വെഹിക്കിൾ പലവട്ടം സുരക്ഷാപരിശോധന നടത്തിയിരുന്നു. കൊച്ചിക്ക് മുകളിലൂടെ പതുക്കെ നീങ്ങിയ മെട്രോട്രെയിനിനെ ആഹ്ലാദാരവരങ്ങളോടെയാണ് ജനങ്ങൾ കൈവീശി സ്വീകരിച്ചത്. ലോക്കോ പൈലറ്റുകൾക്ക് പുറമേ സാങ്കേതിക വിദഗ്ധരുമായായിരുന്നു ആദ്യ യാത്രയിൽ ഉണ്ടായിരുന്നത്

ഇരുപത് മിനുട്ട് കൊണ്ട് കളമശേരി വരെയുള്ള ദൂരം പൂർത്തിയാക്കി. മണിക്കൂറിൽ 5 കിലോമീററർ വേഗതതിലായിരുന്നു യാത്ര. കളമശേരിയിൽ നിന്ന് ഏഴ് മണിയോടെ തിരികെ മുട്ടം .യാർഡിലേക്ക്. ആദ്യ യാത്ര വിജയകരമായിരുന്നുവെന്ന് ഡിഎംആർസിയും കെഎംആരർഎല്ലും അറിയിച്ചു. വരും ദിവസങ്ങളിൽ പരീക്ഷണയോട്ടം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here