സ്വന്തം ലേഖകൻ

കോഴിക്കോട് : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആസൂത്രണം ജില്ലാ കലക്ടർ സാംബശിവ റാവു വിവരിക്കുന്നു.  2020 മാർച്ച് മുതൽ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്നത്. തുടക്കത്തിൽ തന്നെ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ കേന്ദ്രീകൃത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൽ ജില്ലയിൽ കൃത്യമായി നടപ്പിലാക്കി. പകർച്ചവ്യാധി പ്രതിരോധം തീർക്കാൻ സമൂഹത്തിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും  സാന്നിദ്ധ്യം ആസൂത്രണത്തിലും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും ഉറപ്പുവരുത്താൻ ജില്ലാഭരണകൂടത്തിന് കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും മുഴുവൻ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തി. കോവിഡിനെ നേരിടുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്കാണ് വഹിച്ചത്.  

26 പ്രധാന ടീമുകളാണ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോവിഡ് ബാധിതരായവരുടെ വിവരശേഖരണവും പരിശോധനയും കൺടൈൻമെന്റ് പ്രവർത്തനങ്ങൾ, ആശുപത്രി മാനേജ്മെന്റ്, ഡാറ്റാ മാനേജ്മെന്റ്, ആശുപത്രികളുടെ സജ്ജീകരണം,
ഫസ്റ്റ് ലൈൻ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡോമിസിലറി കെയർ സെന്ററുകളുടെ പ്രവർത്തനം, ഓക്സിജൻ ലഭ്യമാക്കൽ, ശക്തമായ നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. ഓരോ ഉദ്യോഗസ്ഥന്റെ കീഴിലും നിരവധി പേരാണ് ടീമുകളിൽ പ്രവർത്തിച്ചത്.

ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റ് ആരോഗ്യ സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കി. ജില്ലാ തലത്തിലും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ ഇടവേളകളില്ലാതെ പ്രവർത്തിച്ചു. രോഗികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ മാനസിക പിന്തുണ ഉൾപ്പടെ കൺട്രോൾ റൂമുകൾ വഴി ലഭ്യമാക്കി. റാപ്പിഡ് റെസ്പോൺസ് ടീം, എൻഫോഴ്സ്മെന്റ് ടീം, ഇൻസിഡന്റ് കമാൻഡേഴ്സ് എന്നിവർ കർശനനിരീക്ഷണം നടപ്പിലാക്കി. ആംബുലൻസ് കൺട്രോൾ റൂം, ജില്ലാ ഓക്സിജൻ വാർ റൂം, രോഗീ ക്ഷേമ കാൾസെന്റർ, മൊബൈൽ മെഡിക്കൽ യൂണിറ്റ്, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് എന്നീ സംവിധാനങ്ങളിലൂടെയാണ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ.

ടെസ്റ്റിംഗ്, കോൺടാക്ട് ട്രേസിംഗ്, ലക്ഷണങ്ങളുള്ളവരുടെ നിരീക്ഷണം, ടി.പി.ആർ കൂടുതലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അവലോകന യോഗങ്ങൾ, ഹെൽത്ത്കെയർ മാനേജ്മെന്റ്, ആശുപത്രി മാനേജ്മെന്റ്,  എൻഫോഴ്സ്മെന്റ് എന്നിവ കൃത്യതയോടെ ജില്ലയിൽ നടപ്പിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here