സ്വന്തം ലേഖകൻ

കൊച്ചി: സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് കാസിം കോയ. ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ വരുന്നതിനോടനുബന്ധിച്ചു വിളിച്ചു ചേർത്ത സേവ് ലക്ഷദ്വീപ് മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്ന ദിവസം കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞും പ്രതിഷേധിക്കാനാണ് ദ്വീപ് വാസികളുടെ തീരുമാനം. 14ന് ദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ ഈ മാസം 20 വരെ ദ്വീപിൽ തുടരും. അഡ്മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാൻ ശ്രമിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു.

അതേസമയം, ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പിന്നാലെ നേതാക്കളും പ്രവർത്തകരും ബിജെപി അംഗത്വം രാജിവെച്ചിരുന്നു. 15 പേരാണ് അവസാനം പാർട്ടി വിട്ടിരിക്കുന്നത്. ഐഷയ്‌ക്കെതിരെ കേസെടുത്തതാണ് രാജി കാരണമെന്ന് നേതാക്കൾ കത്തിൽ വ്യക്തമാക്കി.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബി
ജെപി അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here