തിരുവനന്തപുരം: ഈ മാസം 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റിവച്ചു. ജെ ഇ ഇ മെയിൻ പരീക്ഷ ഈ മാസം അവസാനം നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലാണ് കീം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

പരീക്ഷയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരവും തൽക്കാലത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here