ശ്രീനഗർ: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശി എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പ് ഉണ്ടായത്. സൈന്യം നൽകിയ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചു.

ഏറ്റുമുട്ടലിൽ രണ്ട് സൈനികർ മരിച്ചതായി സൈനിക വക്താവ് വ്യക്തമാക്കിയതായി വിവിധ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് എം ശ്രീജിത്ത്. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രികളിലേക്ക് മാറ്റി. പാക് ഭീകരസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റ സൈനികരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന് നേർക്ക് വെടിയുതിർത്ത ഭീകരർ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തി. ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത മുന്നിൽ കണ്ട് ജൂൺ അവസാനം മുതൽ പ്രദേശത്ത് സൈന്യം നിരീക്ഷണം ശക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here