തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയുണ്ടായതായി കേന്ദ്രത്തിന്റെ വിമര്‍ശനം. ഇളവുകള്‍ നല്‍കുന്നതില്‍ സംസ്ഥാന വലിയ ജാഗ്രത കാണിക്കണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികം കേരളത്തിലാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു മാസതതിിനിടെ കേരളത്തില്‍ വീണ്ടും കേസുകള്‍ കൂടുകയാണ്. അടുത്തിടെ നടന്ന ആഘോഷ പരിപാടികളില്‍ ഇളവ് അനുവദിച്ചത് തീവ്ര വ്യാപനത്തിന് കാരണമായെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

നിലവിലെ സംസ്ഥാനത്തെ സ്ഥിതി മനസിലാക്കാന്‍ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലായ് 10-19 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here