കൊച്ചി : സംസ്ഥാനത്തെ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങാൻ സർക്കാർ നിബന്ധനകൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ, മദ്യ ശാലകളിൽ നിന്നും മദ്യം വാങ്ങാൻ കഴിയൂ. കോവിഡ് നിയമങ്ങൾ കർശന മാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ നിയമം നടപ്പാക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ മദ്യവിൽപ്പന കേന്ദ്രങ്ങളിൽ നിലവിൽ വലിയ തിക്കുംതിരക്കും നിയന്ത്രിക്കാത്തതിൽ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ  മറ്റു വ്യാപാരസ്ഥാപനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളൊന്നും എന്തുകൊണ്ടാണ് ബിവറേജസ് ഉൾപ്പെടെയുള്ള ഔട്ട്‌ലറ്റുകളിൽ ഉണ്ടാവാത്തതെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്. എന്നാൽ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ ഈ നിയമം നടപ്പാക്കാൻ കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here