തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് കുമരകത്തെ മെത്രാൻ കായൽ നികത്താൻ റവന്യൂവകുപ്പ് അനുമതി നൽകിയത് ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച്. മെത്രാൻ കായൽ സംബന്ധിച്ച കേസിൽ വിധി വരുന്നതുവരെ സ്ഥലത്ത് മറ്റൊരു നടപടിയും പാടില്ലെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിലക്കിയിരുന്നു. ഈ ഉത്തരവ് മുഖവിലയ്ക്ക് പോലുമെടുക്കാതെയാണ് 378 ഏക്കർ നികത്താൻ മന്ത്രിസഭ അനുമതി നൽകിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മൂന്ന് ദിവസം മുൻപാണ് മെത്രാൻ കായൽ നികത്താൻ റവന്യുവകുപ്പ് ഉത്തരവിട്ടത്. കോട്ടയം കുമരകത്തെ മെത്രാൻ കായലിലെ 378 ഏക്കർ റെക്കിൻഡോ ഡെവലപ്പേഴ്സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും അനുബന്ധ കമ്പനികൾക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി നാലിന് ഹൈക്കോടതി നൽകിയ ഉത്തരവിന്റെ പകർപ്പാണിത്. മെത്രാൻ കായൽ സംബന്ധിച്ച് കോടതിയിലുള്ള കേസിൽ തീർപ്പാകുന്നതുവരെ മറ്റ് നടപടിക്രമങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഭൂമി നികത്തുകയോ അവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ഉത്തരവിൻറെ പകർപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും റവന്യൂവകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകൾക്കും നൽകിയിരുന്നു. കായൽ നികത്തുകയോ അവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്ന് കോട്ടയം ജില്ലാകലക്ടറും കുമകരം പഞ്ചായത്തും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ടൂറിസം മേഖലയിൽ 1000 കോടി നിക്ഷേപം ഉണ്ടാകുമെന്നും ഒട്ടേറെപ്പേർക്ക് ജോലി ലഭിക്കും എന്നീ വാദങ്ങൾ നിരത്തി കായൽ നികത്തി പ്രകൃതിയെ നശിപ്പിക്കാൻ റവന്യൂവകുപ്പ് ഉത്തരവ് നൽകിയത്. ഇത് നിലനിൽക്കെയാണ് കേസിൽ കോടതി തീർപ്പുകൽപ്പിക്കുന്നതിന് മുമ്പേയുള്ള മന്ത്രിസഭാ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here