തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെൺകുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. ചികിൽസയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ചൊവ്വാഴ്ച പുലർച്ചെ പെൺകുട്ടി മരണപ്പെട്ടത്.

വീടിൻറെ അടുക്കള വാതിലിലൂടെയാണ് അരുൺ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോൾ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവർക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.

ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലർച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുൺ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ വീടിൻറെ ടെറസിൽ ഇയാൾ ഒളിച്ചിരുന്ന ഇയാളെ പിടികൂടി.

സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസിൽ പരാതി നൽകി.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തർക്കമുണ്ടായി. ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here