ജിദ്ദ: സൗദിയിൽ യാത്രാ നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഇരട്ടിയാക്കി. മന്ത്രി സഭ അംഗീകരിച്ച ട്രാവൽ ഡോക്യുമെന്റ് നിയമത്തിലെ ഭേദഗതികൾ അനുസരിച്ച്, യാത്രാ രേഖകൾ അവഗണിക്കുന്നതിനുള്ള പിഴ 5,000 റിയാലിൽ നിന്ന് 1,00,000 ആയും യാത്രാ നിരോധന കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായുമയാണ് ഉയർത്തിയത്.

പാസ്‌പോർട്ടുകളിലോ ലൈസെൻസ്-പാസ്സർ ടിക്കറ്റുകളിലോ വിവരങ്ങൾ ചേർക്കൽ, ഇല്ലാതാക്കൽ അല്ലെങ്കിൽ മാറ്റം വരുത്തൽ, പാസ്‌പോർട്ടും മറ്റ് യാത്രാ രേഖകളും മനപ്പൂർവ്വം നശിപ്പിക്കുകയോ വളച്ചൊടിക്കുകയോ അല്ലെങ്കിൽ ഫോട്ടോ മാറ്റൽ ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതും പുതിയ പിഴകളിൽ ഉൾപ്പെടും.

പാസ്‌പോർട്ട് അല്ലെങ്കിൽ ലൈസസ്-പാസ്സർ ടിക്കറ്റ് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന അശ്രദ്ധയും നിയമവിരുദ്ധമായി പാസ്‌പോർട്ട് ഉപയോഗിക്കുന്നതിന് മനപ്പൂർവ്വം കൈമാറ്റം നടത്തുന്നതും വിൽക്കുന്നതും ഇതിനായി മറ്റുള്ളവരുമായി സഹകരിക്കുന്നതും നിയമലംഘനത്തിൽ ഉൾപെടും.

LEAVE A REPLY

Please enter your comment!
Please enter your name here