കൊച്ചി : പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി. എടാ, എടീ തുടങ്ങിയ വിളികൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും, ഇത് ഡി ജി പി സർക്കുലർ ഇറക്കി പൊലീസിനെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
തൃശ്ശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നിരീക്ഷണം. അടുത്തിടെ പൊലീസിനെ കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു നിക്ഷീണം നടത്തിയത്.