പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന  നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയന്‍ വൈസ്പ്രസിടെന്റ്റുമായ  ശ്രീ കുര്യന്‍ പ്രക്കാനത്തെ പിന്തുണക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ദേശീയ കമ്മറ്റി തീരുമാനിച്ചു. 
 
പ്രവാസികളുടെ അവകാശങ്ങള്‍ക്കായി പൊരുതാന്‍ രാഷ്ട്രീയ സാമുദായിക സംഘടനാ വിത്യാസമില്ലാതെ എല്ലാവരും ഒറ്റകെട്ടായി ശ്രീ കുര്യന്‍  പ്രക്കാനത്തെ പിന്തുണക്കമെന്നു  ഫൊക്കാനാ ദേശീയ പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണ്‍ ആഹ്വാനംചെയ്തു. 
 
ഇതു കേരള രാഷ്ട്രീയത്തില്‍ പ്രവാസി മുന്നേറ്റത്തിന്റെ ഒരു തുടക്കമാണ് , ഈ മുന്നേറ്റത്തില്‍  എല്ലാ പ്രവാസികളും  അവരുടെ കുടുംബാഗങ്ങളും മുന്നണി പോരളികളാകാന്‍ മുന്നോട്ടുവരണം . എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവ്സികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്കാന്‍ തയ്യാറാകണം. അതിനു ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ സ്ഥാനര്തിത്വം ഇടയാകട്ടെ എന്നു ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍ ശ്രീ പോള്‍ കറുകപള്ളി അഭ്യര്‍ഥിച്ചു 
 
രാഷ്രീയ പാര്‍ട്ടികള്‍ക്ക്ശ്രീ എതിരെ ഉള്ള മത്സരമല്ല മറിച്ചു പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ഉള്ള ധര്‍മ്മ സമരമാണ്  ഫോക്കാന സെക്രട്ടറി ശ്രീ  വിനോദ് കേയര്കെ പറഞ്ഞു . ഈ മത്സരം പ്രവാസികളുടെ അവകാശങ്ങള്‍ നേടുന്നതിനുള്ള ഒരു നാഴികകല്ലാണ്  ശ്രീ  കുര്യന്‍ പ്രക്കാനതിനു എല്ലാ വിജയാശംസകളും നേരുന്നതായി ശ്രീ ഫിലിപോസ് പിലിപ്പ് അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here