ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററിലെ പ്രമുഖ മലയാളി കൂട്ടായ്മയായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ യുവ നേത്യത്വത്തിന്റെ ഊര്‍ജ്വസ്വലമായ കരങ്ങളിലേക്ക്. ഫെബ്രൂവരി 27-ാം തീയതി മുംബൈ പാലസില്‍, മുന്‍ പ്രസിഡന്റ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

യുവ നേതാവ് ഷോബി ഐസക്കാണ് പ്രസിഡന്റ്. ഫോമ എമ്പയര്‍ റീജിയന്റെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. സാമൂഹിക പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ച ഫിലിപ്പോസ് മാത്യു വൈസ് പ്രസിഡന്റായി. ഫോമയുടെ തുടക്കകാല സംഘടനകളിലൊന്നായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഫോമയുടെ മുന്‍ റീജണല്‍ വൈസ് പ്രസിഡന്റായ ബെന്‍ കൊച്ചിക്കാരനാണ്. ഇദ്ദേഹം യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റു കൂടിയാണ്. സഞ്ജു കളത്തിപ്പറമ്പില്‍ ആണ് ജോയിന്റ് സെക്രട്ടറി. യുവ പ്രതിഭയും സംഘടനാ രംഗത്ത് പ്രവര്‍ത്തന പാരമ്പര്യവുമുള്ള സുരേഷ് നായരെ ട്രഷറര്‍ ആയും, റോബിന്‍ മത്തായിയെ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

മാത്യു പി തോമസ്, ഷിനു ജോസഫ്, തോമസ് മാത്യു, ബിനു ജോസഫ്, സോമന്‍ എന്‍.കെ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. ജെഫ്രിന്‍ ജോസ്, മോട്ടി ജോര്‍ജ്, ബിനോയി മത്തായി, ലിബി മോന്‍, ഷൈജു കളത്തില്‍, ബാബുരാജ് പിള്ള, രാജേഷ് പിള്ള, സഞ്ജു കുറുപ്പ്, തങ്കപ്പന്‍ രാജന്‍, കെ.സി തോമസ്, തോമസ് സി തോമസ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്.

ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക വഴി അമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. തിരഞ്ഞെടുപ്പു യോഗത്തില്‍ ഫോമയുടെ നേതാക്കാളായ അനിയന്‍ ജോര്‍ജ്, പ്രദീപ് നായര്‍, ഷിനു, റീജണല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here