നഗരൂർ: ആക്രി പറക്കുവാനായി എത്തി നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പ്രായപൂർത്തിയാകാത്ത ബാലികയെ വീടിനു സമീപം വച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ തമിഴ് നാട് തൂത്തുക്കുടി ജില്ലയിൽ കോവിൽപ്പെട്ടി കതിരേശൻ കോവിൽ അഞ്ചാം തെരുവ് I c യിൽ കുറുപ്പുസ്വാമി മകൻ അയ്യനാർ Age 25 നെ നഗരൂർ പോലീസ് പിടികൂടി. 21/09/2021 തീയതി രാവിലെ 9.45 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്.പി Pk മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ Dysp സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ SHO ഷിജു SI മാരായ അനിൽകുമാർ , രാജേഷ്, ASI മാരായ പ്രസന്നകുമാർ, അനിൽകുമാർ, സുനിൽ, SCPO മാരായ ഷാബു, അജിത്ത്, അഷ്റഫ്, കൃഷ്ണ ലാൽ, CP0 മാരായ ജയചന്ദ്രൻ , സന്തോഷ്, പ്രവീൺ, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് വെഞ്ഞാറമൂട് അമ്പലമുക്കിനു സമീപം വച്ച് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here