കൽപ്പറ്റ: വയനാടൻ വിനോദ സഞ്ചാരം സജീവമായി. തണുപ്പിൻ്റെ തുടക്കത്തിനു മുമ്പേ റിസോർട്ടുകളും ഹോംസ് റ്റേയും മിനി ക്വോട്ടേജുകളും അണിഞ്ഞൊരുങ്ങി.

കോവിഡ് മഹാമാരിയിൽ വയനാടിൻ്റെ തണുപ്പിൽ ഉറങ്ങിപ്പോയ ടൂറിസം മേഖല ഒക്ടോബർ തുടക്കത്തിനു മുമ്പേ ഉണരുകയാണ്. കോവിഡിനു ശേഷം ചെറുകിട റിസോർട്ടുകളും ഹോം സ്‌റ്റേകളുമാണ് താമസിക്കാൻ വയനാടിലെത്തുന്നവർ ലക്ഷ്യമിടുന്നത്. കോവിഡ് തീർത്ത പ്രതിസന്ധിയാണ് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഒപ്പം കോവിഡ് സുരക്ഷയും.

സംസ്ഥാനത്തിൻ്റെ മറ്റ് ജില്ലകളിൽ നിന്ന് വയനാട് കാണാൻ എത്തുന്നവർക്ക് കോഴിക്കോടിൻ്റെ വിനോദ കേന്ദ്രങ്ങളും ഉൾപ്പെടുത്തി പ്രത്യേക രണ്ടു ദിന പാക്കേജുകളും ലഭ്യമാണ്. കോഴിക്കോട് തീവണ്ടി മാർഗം എത്തുന്നവരെ സ്വീകരിച്ച് വയനാടു ടൂറിസ്റ്റ് കേന്ദ്രവും തിരിച്ചുള്ള മടക്കയാത്രയിൽ കോഴിക്കോട് വിനോദ കേന്ദ്രങ്ങളിൽ ചിലതും ആസ്വദിക്കുന്ന രീതിയിലാണ് പാക്കേജ്. കൂടുതലും ഫാമിലി യാത്രക്കാണ് മുൻഗണന.
ഇത്തരം യാത്രകളുടെ വിശദമായ വിവരത്തിന് 7012 566 166 നമ്പറിൽ ബന്ധപ്പെടാനുളള സൗകര്യം ഉണ്ട്.
കോവിഡ് കാലത്ത് ഒന്നര വർഷമായി വീടുകളുടെ അകത്തളങ്ങളിൽ മാത്രം കഴിഞ്ഞ കുട്ടികൾക്ക് സ്കൂൾ തുറക്കും മുന്നൊരു മാനസിക ഉല്ലാസം ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ട്. നവംമ്പർ ഒന്നിനും 15 നും സ്കൂൾ തുറക്കുന്നതിന് മുമ്പായി ഇത്തരം യാത്രകൾക്ക് അവസരമൊരുക്കാനാണ് ഹോം സ്റ്റേകൾ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഒന്നാം ഘട്ട വാക്സിൻ 100 ശതമാനത്തിലേയ്ക്ക് എത്തുന്നതും രണ്ടാം ഡോസ് സജീവമായതും ടൂറിസം രംഗത്തിന് ഉണർവ്വേകാൻ കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here