സന്തോഷ് വേങ്ങേരി
കോഴിക്കോട്‌ : കോവിഡ്‌ മഹാമാരിയില്‍ ഭൂരിപക്ഷം പേരും പഠിച്ച ഗുണപാഠമെന്തന്ന ചോദ്യത്തിന്‌ സ്വപ്‌നത്തില്‍ പോലും പറയുന്ന ഒരു ഉത്തരം നിസാരമല്ല… ഇത്രയും കാലം സ്വരുകൂട്ടിവച്ച സമ്പാദ്യമെല്ലാം കൃത്യമായി ഉപയോഗിക്കണമെന്ന ഗുണപാഠമാണ്‌. എന്നാല്‍ വിവാഹ ആഘോഷവും, മറ്റ്‌ ആഘോഷങ്ങളും, അനാവശ്യയാത്രകളും ചെലവുകളും ലഘൂകരിച്ചെങ്കിലും വീടെന്ന ആഡംഭരത്തിന്‌ മാറ്റ്‌ കുറഞ്ഞിട്ടില്ലന്ന പ്രത്യേകതയുണ്ട്‌.

ആധുനികതയുടെ കരംപിടിച്ച്‌ കയറിവന്ന ‘പ്രീഫാബ്‌’ സാങ്കേതികത ജീവിതത്തില്‍ ഒരിക്കല്‍മാത്രം നമ്മള്‍ കെട്ടിയുയര്‍ത്തുന്ന സ്വപ്‌നഗേഹത്തിന്‌ മഹാമാരിക്കാലത്തും മനസിണങ്ങിയ, രൂപവും ഭാവവും സൗന്ദര്യവുമാണ്‌ നല്‍കുന്നത്‌. ഒപ്പം പ്രകൃതിക്കിണങ്ങിയ…സങ്കല്‍പ്പങ്ങളിലെ ‘കൊട്ടാര’തുല്യമായ ഭവനങ്ങളാണ്‌ മലയാളക്കരയില്‍ ഇപ്പോള്‍ ചിന്നംപിന്നംകണക്കെ പൊട്ടിമുളക്കുന്നത്‌. മനസില്‍ എന്തോണോ നാം കണ്ടത്‌..അതില്‍ അണുവിടതെറ്റാതെയുള്ള വീടുകളുടെ നിര്‍മ്മിതികളാണ്‌ കാണാന്‍ കഴിയുന്നത്‌.

മലയാളി എന്നും ആധുനികത കടമെടുക്കുന്നത്‌ പാശ്ചാത്യ സങ്കല്‍പ്പങ്ങളില്‍ നിന്നാണ്‌. ഇപ്പോഴത്തെ വീടെന്ന സ്വപ്‌നത്തിന്‌ രൂപവും ഭാവവും നല്‍കുന്നതും ഇതേ വഴിതന്നെയാണ്‌. നാം പുതിയകാലത്ത്‌ രൂപപ്പെടുത്തുന്ന വീടുകളുടെ ഭംഗി കാലങ്ങള്‍ക്കനുയോജ്യമായി മാറ്റാവുന്നതാണ്‌. നമ്മുടെ വരുംതലമുറക്ക്‌ എപ്പോള്‍ വേണമെങ്കിലും രൂപമാറ്റം വരുത്താനുള്ള മെയ്യ്‌ വഴക്കത്തോടെയാണ്‌ പ്രീഫാബ്‌ നിര്‍മ്മാണമെന്നത്‌ ആധുനിക ലോകത്തിന്റെ പുതിയ കണ്ടെത്തലാണ്‌. മഹാമാരിക്കാലത്ത്‌ കുറഞ്ഞ സമ്പാദ്യത്തിലും, കുറഞ്ഞ ചെലവില്‍ ഗുണമേന്‍മമാറാതെ കൂടുതല്‍ അഴകോടെ, ഈടുറപ്പോടെയുള്ള ഭവനങ്ങളാണ്‌ ഇപ്പോള്‍ മലയാളക്കരയില്‍ ട്രൻ്റയി മാറുന്നത്‌. ഈ ട്രൻ്റില്‍ സര്‍ക്കാരിന്റെ ലൈഫ്‌ മിഷന്‍ കെട്ടിടങ്ങളും പ്രീഫാബ്‌ സംവിധാനത്തില്‍ സംസ്ഥാനത്ത്‌ പാലക്കാട്‌, എറണാകുളം, കണ്ണൂര്‍, കാസര്‍ക്കോട്‌, കോട്ടയം, കോഴിക്കോട്‌ നിര്‍മ്മാണം നടക്കുന്നത്‌ ശ്രദ്ധേയമാണ്‌.

വാട്‌സാപ്പും ഫെയ്‌സ്‌ബുക്കും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായതുപോലെ ‘പ്രീ ഫാബ്‌’ വീടുകളും മനസിലേയ്‌ക്ക്‌ കയറിക്കൂടിയാണ്‌ പുതിയ വീടുകളുടെ രൂപകല്‍പ്പനയില്‍ വന്ന മാറ്റം. നമുക്ക്‌ കുറഞ്ഞ ചുറ്റളവുള്ളതോ, അതെല്ലങ്കില്‍ നാലുമൂലയില്ലാത്ത ക്രമംതെറ്റിയതോ ആയ സ്ഥലമാണങ്കിലൊന്നും ആശങ്കപ്പെടാനില്ല. ഏത്‌ തരം ഭൂമിയാണെങ്കിലും ആ പ്രകൃതിയും മരങ്ങളും അന്തരീക്ഷവും ഒത്തുചേര്‍ന്നുള്ള, തികച്ചും പ്രകൃതിക്കിണങ്ങിയ വീടുകള്‍ ഏഴഴകോടെ രൂപപ്പെടുത്താമെന്നതാണ്‌ പ്രീ ഫാബിന്റെ പ്രത്യേകത.

കേരളത്തില്‍ 2015 മുതല്‍ക്കാണ്‌ പ്രീഫാബ്‌ എന്ന സാങ്കേതികതക്ക്‌ വിത്തുവീണത്‌. അതും ചരിത്രനഗരമായ കോഴിക്കോട്‌. മെക്കാനിക്കല്‍ എഞ്ചീനീയറായ കോഴിക്കോട്‌ ഫാറൂഖ്‌ കോളെജ്‌ സ്വദേശി ടി.കെ.മാജിദ്‌ രൂപം നല്‍കിയ ഒഡിഎഫ്‌ ഗ്രൂപ്പ്‌ എന്ന സ്ഥാപനത്തിന്റെ ചുവടുപിടിച്ചാണ്‌ ഇന്ന്‌ മലയാളക്കരയില്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികളായ ലൈഫ്‌മിഷന്‍ ഭവനങ്ങളും കെട്ടിടങ്ങൾ പോലും ഇതേ രീതിയിലാണ്‌ ഉയരുന്നത്‌. വീടെന്ന സ്വപ്‌നം മനസില്‍ പൊട്ടിമുളച്ചാല്‍ പിന്നെ കാത്തുനില്‍ക്കണ്ട…ആ സ്വപ്‌നം സാക്ഷാത്‌ക്കാരത്തിന്‌ 90 ദിവസം മാത്രം മതി എന്നാണ്‌ മാജിദ്‌ തെളിയിച്ചത്‌. അതും കുറഞ്ഞ മുതല്‍മുടക്കില്‍ ഗുണമേന്മയോടെ സ്വപ്‌നങ്ങളിലെ കൊട്ടാരം പൂര്‍ത്തിയാകാന്‍. 50 വര്‍ഷംവരെ നിലനില്‍ക്കുമെന്നതും, പഴയകാല നിര്‍മ്മിതിയില്‍ നിന്നും ഒട്ടേറെ മേന്‍മകളും ഇത്തരം പ്രീഫാബ്‌ വീടുകള്‍ക്കുണ്ട്‌.

അകത്തളങ്ങളിലെ ചമരുകളിലും മേല്‍ക്കൂരയിലും അക്വാറ്റിക്ക്‌ ഇന്‍സുലേഷന്‍ തെര്‍മ്മല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ വീടിനകം സൗണ്ട്‌ പ്രൂഫ്‌ ആയിരിക്കും. പുറമെ നിന്നുള്ള ശബ്ദമലിനീകരണവുമുണ്ടാകില്ല. അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ അഞ്ച്‌ ശതമാനം ചൂടുകുറവായിരിക്കും. മാത്രവുമല്ല വീടിനകത്തെ ഭിത്തികള്‍ അക്വാറ്റിക്ക്‌ ഇന്‍സുലേഷന്‍ തെര്‍മ്മല്‍ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കുന്നതിനാല്‍ ഉള്‍വശം(കാര്‍പ്പറ്റ്‌ ഏരിയ)കൂടും. സാധാരണ 1000 സ്‌ക്വയര്‍ഫീറ്റ്‌ വീടുകളില്‍ നിന്നും 50 മുതല്‍ 100 സ്‌ക്വയര്‍ഫീറ്റ്‌ സ്ഥലം അധികം ലഭിക്കും. പ്രത്യേക രൂപകല്‍പ്പനയായതിനാല്‍ അകത്തളങ്ങളിലെ ഓരോ ഇടങ്ങളും മള്‍ട്ടിഫണ്‍ക്ഷനായി ഉപയോഗിക്കാന്‍ കഴിയും എന്ന പ്രത്യേകതകൂടിയുണ്ട്‌.

വീടുകള്‍ക്ക്‌ ഭാവിയില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ വീടുകള്‍ പൊളിക്കുമ്പോഴുള്ള പരിസരമലീനീകരണം ഇത്തരം പ്രീഫാബ്‌ വീടുകള്‍ക്കുണ്ടാവില്ല. വയനാട്‌ ജില്ലയില്‍ ബത്തേരി, പുല്‍പ്പള്ളി, വൈത്തിരി, കോഴിക്കോട്‌ ഫറോക്ക്‌,മണാശ്ശേരി,പന്തീരാങ്കാവ്‌, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഒഡിഎഫ്‌ ഗ്രൂപ്പിന്റെ ഇത്തരം വീടുകളും കെട്ടിടവും സജീവമാണ്‌.

2018 പ്രളയത്തിനുശേഷമാണ്‌ ഇത്തരം വീടുനിര്‍മ്മാണം ജനമനസ്സില്‍ സജീവമായതെന്ന്‌ മാജിദ്‌ പറയുന്നു. 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ തലത്തിൽ ഇത്തരം പ്രീഫാബ്‌ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഭവനനിര്‍മ്മാണത്തിന്‌ ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചയില്‍ മാജിദും സജീവപങ്കാളിയായിരുന്നു.

ഈ കോവിഡ്‌ മഹാമാരിക്കാലവും സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാരനുപോലും അനുയോജ്യമായ, നിര്‍മ്മിക്കാനുതകുന്ന സാങ്കേതിക വിദ്യയാണ്‌ പ്രീഫാബ്‌ എന്ന്‌ മാജിദ്‌ പറയുന്നു. മാത്രമല്ല ഇനിയുള്ള കാലത്ത്‌ എഞ്ചിനീയര്‍, അര്‍ക്കിടെക്‌ചര്‍, ഡിസൈനിംഗ്‌ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി സാധ്യതയാണ്‌ ഉണ്ടാകുക. ഫാറൂഖ്‌ കോളജിനു സമീപത്തെ ‘ഒഡിഎഫ്‌ ഗ്രൂപ്പിന്റെ പ്രീഫാബ്‌ നിര്‍മ്മിത കെട്ടിടത്തിലെ ഒഫീസില്‍ ഇരുന്നു മാജിദിന്‌ ഒന്നേ പറയാനുള്ളു… വീടെന്ന സ്വപ്‌നം കാണുന്നവരോട്‌…. സ്വപ്‌നം കാണുക, മനസില്‍ കണ്ട വീടിന്റെ രൂപമായി വരുക……..കുറഞ്ഞ ദിനങ്ങള്‍ മതി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം…അതും സൗന്ദര്യവും ഐശ്വര്യവും ഒത്തുചേര്‍ന്ന പ്രകൃതിക്കിണങ്ങിയ സ്വപ്‌നഗേഹം സ്വന്തമാക്കാം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാന്‍…8078791292, 9738292292.

LEAVE A REPLY

Please enter your comment!
Please enter your name here