തിരുവനന്തപുരം: തിരുവനന്തപുരം മുടവൻ മുകളിൽ ഇരട്ട കൊലപാതകം. ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തി കൊന്നു. പ്രതി അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുടെ അച്ഛൻ സുനിൽ, ഭാര്യയുടെ സഹോദരൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഭാര്യ വീട്ടിലെത്തിയ അരുണുമായി സുനിലും അഖിലും വാക്കുതർക്കമുണ്ടായി. ഇതിനിടെ കയ്യിലുണ്ടായിരുന്ന
കത്തിയെടുത്ത് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here