തിരുവനന്തപുരം: സംസ്ഥാനത്ത മഴ കനത്തതോടെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ അതിതീവ്ര മഴ ലഭിക്കുമെന്നാണ് സൂചന. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍ഗോട്ടും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

അറബിക്കടലിലെ ന്യുനമര്‍ദത്തിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യുനമര്‍ദവുമാണ് കനത്ത മഴയ്ക്ക് കാരണം. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ചെറു മേഖലവിസ്‌ഫോടനങ്ങള്‍ ഉണ്ടായി. അറബിക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം കേരളത്തിനു മുകളില്‍ നിലകൊള്ളുകയാണ്. കട്ടിയുള്ള മേഘപാളികള്‍ രൂപംകൊണ്ടിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളിലും കനത്ത മഴ ലഭിക്കും.

കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. ആറ് എന്‍.ടി.ആര്‍.എഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥസ്‌നാനത്തിന് പമ്പയുടെ കടവുകളില്‍ ഇറങ്ങരുത്. ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

പെരിങ്ങല്‍കൂത്ത് ഡാം അല്പ സമയത്തിനുള്ളില്‍ തുറക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും. തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

റാന്നി-മണിമല റോഡില്‍ വെള്ളം കയറി. ഇട്ടിയപ്പാറ സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് ആയി. എരുമേലി-മുണ്ടക്കയം, വാഗമണ്‍-ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം നിരോധിച്ചു. റാന്നിയില്‍ താലൂക്ക് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതോടെ രോഗികളെ മാറ്റി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തേക്കടിയിലെ ബോട്ട് യാത്ര നിര്‍ത്തിവച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിലെ മല്‍യോര മേഖലകളില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ മണ്ണിടിച്ചിലാണ് പ്രധാന പ്രശ്‌നം.

LEAVE A REPLY

Please enter your comment!
Please enter your name here