നെല്ലിയാംപതിയിലെ കരുണ എസ്റ്റേറ്റിന് കരം അടക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് സംബന്ധിച്ച് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും. ഉത്തരവിൽ അപാകതകളില്ലെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് പറഞ്ഞു. എജിയുടെ അഭിപ്രായം അറിഞ്ഞശേഷം വിഷയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.

833 ഏക്കറിന് കരം അടക്കാൻ അനുമതി നൽകുന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാനോ പിൻവലിക്കാനോ സർക്കാർ തയ്യാറായില്ല. ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഇന്നലെ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഉത്തരവിനെ സംബന്ധിച്ച് എജിയുടെ നിയമോപദേശം തേടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഉത്തരവിൽ അവ്യക്ത ഉണ്ടോ എന്ന് പരിശോധിക്കാനാണ് എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കരം അടക്കാൻഉത്തരവിൽ നിബന്ധനകൾ വെച്ചിട്ടുണ്ടെന്നും അതിനാൽ സർ്ക്കാർ തീരുമാനത്തിൽ അപാകതകളില്ല എന്നും റവന്യൂമന്ത്രി പറഞ്ഞു. കരുണ എസ്റ്റേറ്റിൽ സർക്കാർഭൂമിയും വനഭൂമിയും ഉൾപ്പെട്ടിട്ടുണ്ട് എന്നും അത് സർക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നും ആവശ്യപ്പെട്ട് കലക്ടറും ലാന്റ് ബോർ‌ഡ് സെക്രട്ടറിയും സ്വീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും റവന്യൂമന്ത്രി അഭിപ്രായപ്പെട്ടു. എജിയുടെ അഭിപ്രായം അറിഞ്ഞശേഷം അടുത്ത മന്ത്രിസഭായോഗം കരുണാ എസ്റ്റേറ്റ് പ്രശ്നം ചര്‍‍ച്ചചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here