കൊച്ചി: ജനജീവിതം ദുസഹമാക്കി ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോളിന്‌ കൊച്ചിയില്‍ 107.2 രൂപയും ഡീസലിന്‌ 101 രൂപയുമായി. തിരുവനന്തപുരത്ത്‌ പെട്രോള്‍ ലിറ്ററിന്‌ 109 രൂപയും ഡീസല്‍ 102.5 രൂപയും.
ഇന്നലെ പെട്രോളിന്‌ ലിറ്റിന്‌ 35 പൈസയും ഡീസലിന്‌ 36 പൈസയുമാണ്‌ വര്‍ധിച്ചത്‌. ഒക്‌ടോബറില്‍ ഇന്നലെവരെ പെട്രോളിന്‌ പെട്രോളിന്‌ 4.6 രൂപയും ഡീസലിന്‌ 5.7രൂപയും വര്‍ധിച്ചിട്ടുണ്ട്‌. പ്രതിദിനം 35 പൈസയ്‌ക്കടുത്താണ്‌ ഇപ്പോള്‍ വില ഉയര്‍ത്തുന്നത്‌. ഇറക്കുമതിചെയ്യുന്ന ബ്രെന്റ്‌ ക്രൂഡ്‌ ഏതാനും ദിവസങ്ങളായിട്ട്‌ ബാരലിന്‌ 84-86 റേഞ്ചിലാണ്‌. 86 ആണ്‌ കൂടിയ വില. ഇത്‌ 90 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ്‌ നിഗമനം. അമേരിക്കന്‍ ക്രൂഡിന്‌ ബാരലിന്‌ 83 ഡോളറായിട്ടുണ്ട്‌.
കോവിഡ്‌ ബാധയ്‌ക്ക്‌ കുറയുകയും ഡിമാന്‍ഡ്‌ കുതിക്കുകയും ചെയ്‌തതോടെയാണ്‌ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു തുടങ്ങിയത്‌. യൂറോപ്പില്‍ തണുപ്പുകാലം വരുന്നതോടെ ക്രൂഡ്‌ വില ആവശ്യകത വീണ്ടും ഉയരുമെന്നതാണ്‌ വില വീണ്ടും മുന്നോട്ടുകുതിക്കുമെന്നാണു വിപണി സൂചന നല്‍കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here