കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിച്ച പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി എറണാകുളം ജില്ലാ ഭാരവാഹികൾക്കെതിരെ പോലീസിൽ പരാതി. ഇന്ത്യൻ റെഡ് ക്രോസ്സ് ലൈഫ് അംഗവും പൊതുപ്രവർത്തകനുമായ എം. സലീമാണ് പരാതി നൽകിയത്. 2018 മുതൽ എറണാകുളം ജില്ലാ ഭാരവാഹികളായ വി.ഡി. ബാലകൃഷ്ണൻ കർത്ത, പൊന്നമ്മ പരമേശ്വരൻ, എ.കെ. സിറാജുദീൻ, എം.കെ ദേവദാസ്, തോമസ് കടവൻ, ടി.കെ. ഹരിദാസ്, വിദ്യാധരൻ പി മേനോൻ, ഇ.എ. ബഷീർ എന്നിവർക്കെതിരെയാണ് പരാതി.

2018 ലെ പ്രളയ ദുരിതാശ്വാസത്തിനായി ലഭിച്ച പണം വ്യാജ കണക്കും വ്യാജ രേഖയും ചമച്ച് തിരിമറി നടത്തി എന്നാണ് പരാതി. സാധനങ്ങൾ വാങ്ങിയതിലും തിരിമറിയുണ്ട് . ഇത് സംബന്ധിച്ച നിരവധി തവണ ഭാരവാഹികൾക്ക് കത്ത് നൽകിയെങ്കിലും ഭാരവാഹികൾ ഗൗരവമായി എടുക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല. പണം ചെലവഴിച്ചതിനു കൃത്യമായ രേഖകൾ ഇല്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മറുപടി നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു. സമയബന്ധിതമായി തീർപ്പു കൽപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടും ആരോപണ വിധേയർ കണക്ക് നല്കാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ഭാരവാഹികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 403, 406, 408, 420, 463 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here