കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സൈജു  തങ്കച്ചനൊപ്പം ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന്  പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച വാഹനാപകടക്കേസ് കടക്കുന്നത് മറ്റൊരു തലത്തിലേക്കാണ് . പുതിയ കേസുകൾക്ക് വഴിവെച്ചത് സൈജു തങ്കച്ചൻറെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളാണ്. ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് പൊലീസിന് ലഭിച്ചത്  രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്.  ചോദ്യം ചെയ്യലിൽ സൈജു തങ്കച്ചൻ  ഓരോ പാർട്ടിയേയും കുറിച്ചുള്ള വിവരങ്ങൾ കൈമാറി. പാർട്ടികൾ നടന്ന സ്ഥലങ്ങൾ, പങ്കെടുത്തവരും പേര് വിവരങ്ങൾ ഉൾപ്പെടെയുള്ളവ പൊലീസിന് നൽകി..

സൈജുവിൻറെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും  അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ  പ്രത്യേകം കേസെടുത്തത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങൽ എഫ് ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. തൃക്കാക്കര,  ഇൻഫോപാർത്ത്, ഫോർട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകൾ എടുത്തിട്ടുള്ളത്. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലിൽ കഴിഞ്ഞ  വർഷം ഏപ്രിലിൽ സൈജു മയക്കുമരുന്ന് പാർട്ടി നടത്തിയ കേസും ഇതിലുൾപ്പെടും.

 പ്രതികളെ ചോദ്യംചെയ്യുന്നതിനായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈൽ ഫോണുകൾ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് പേർ മാത്രമാണ് ഇത് വരെ മൊഴി നൽകാനെത്തിയത്. ഇനിയും ഹാജരായില്ലെങ്കിൽ ഇവർക്ക് ക്രിമിനൽ നടപടിച്ചട്ട പ്രകാരം നോട്ടീസ് നൽകാനാണ് പൊലീസിൻറെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here