തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് തിരിച്ചുവരവിൻറെ പാതയിലെന്ന് കെ സി വേണുഗോപാൽ . പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോൺഗ്രസ് പൂർവ്വാതികം ശക്തിയോടെ മടങ്ങിവരും. കെ സുധാകരനും വി ഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന നേതാക്കളുടെ അനുഗ്രഹങ്ങളോടെയാണ്. തീയിൽ കുരുത്ത പ്രസ്ഥാനമാണ് കോൺഗ്രസെന്നും വെയിലേറ്റാൽ വാടില്ലെന്നും വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും വേണുഗോപാൽ നടത്തി. സാമ്പത്തിക നയങ്ങളെ തകർത്തെറിയുന്ന പ്രക്രിയയാണ് മോദി സർക്കാർ ചെയ്യുന്നത്. കേന്ദ്ര നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന വില കൂടുമ്പോൾ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.


 

LEAVE A REPLY

Please enter your comment!
Please enter your name here