കോഴിക്കോട് : ആധുനിക കാലത്ത് ഓണ്ലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രധാന വിവരങ്ങൾ അറിയിക്കുന്നതിൽ പ്രാധാന്യമർഹിക്കുന്നതായി പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന എസ്.എഫ്.ഐ സംസ്ഥാന നവമാധ്യമ ശിൽപ്പശാല ഉദ്ഘടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ നല്ലവശങ്ങളെക്കാൾ നെഗറ്റീവ് ആണ് പ്രചരിക്കപ്പെടുന്നത്. എന്നാൽ ഇത്തരം നെഗറ്റീവ് വാർത്തകളുടെ മുനയോടിക്കുന്നത് ഇത്തരം സോഷ്യൽ മീഡിയകളാണ്.

പൊതുമരാമത്തിന്റെ തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ നടൻ ജയസൂര്യ 10 മിനുട്ട് പ്രസംഗിച്ചു. അതിൽ 9 മിനുട്ട് സംസാരിച്ചതും ഗുണകരമായ, ചർച്ചചെയ്യേണ്ട കാര്യമാണ്. ചിറപുഞ്ചിയിൽ മഴയുമായി ബന്ധപ്പെട്ട ജയസൂര്യ പറഞ്ഞ വിവരമാണ് മാധ്യമങ്ങൾ വാർത്തയായി നൽകിയത്. യഥാർത്ഥത്തിൽ ജയസൂര്യ സംസാരിച്ച നല്ലകാര്യങ്ങൾ മുഴുവനായും വ്യക്തമാക്കിയത് സോഷ്യൽ മീഡിയയും ഡിജിറ്റൽ മാധ്യമങ്ങളുമാണ്. യാഥാർഥ്യം സോഷ്യൽ മീഡിയയിൽ വരുന്ന കാലമാണ്. അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ സാധ്യമായ ഭാഷവേണം. കൈകാര്യം ചെയ്യുന്നത് വളരെ പ്രാധാന്യതോടെ ആയിരിക്കണം. വസ്തുതകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന കാലമാണ്. ഈ സാഹചര്യത്തിൽ എസ്എഫ്ഐ പോലുള്ള സംഘടനകൾ തെറ്റായ പ്രചാരണങ്ങൾ വന്നാൽ ശെരി ഉയർത്തിപിടിക്കണം. ഒറ്റപ്പെട്ടുപോകുന്നവരുടെ കൂടെ നിൽക്കണം. പ്രവർത്തനം പരമ്പരാഗത രീതിയിൽ നിന്നുമാറി പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here