കാസര്‍കോട്: വിവാഹ ദിവസം പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും ചീമേനി ആലന്തറ സ്വദേശിയുമായ വിനീഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇന്ന് വിവാഹം നടക്കാനാരിക്കെയാണ് സംഭവമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here