അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കരുണ പ്്ളാന്റേഷനെ തകർക്കാൻ സംഘടിത ശ്രമം നടക്കുകയാണെന്ന് പോബ്സ് ഗ്രൂപ്പിന്റെ ആരോപണം. 833 ഏക്കർ തോട്ട ഭൂമിയാണെന്നും ഇതിന് 2007 വരെ നെല്ലിയാംപതി വില്ലേജ് ഒാഫീസർ കരം സ്വീകരിച്ചിരുന്നതുമാണ്. യഥാർഥ വിവരങ്ങൾ മറച്ചുവെച്ചാണ് ലാന്റ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് നൽകിയതെന്നും കമ്പനി പറയുന്നു..

കരുണ എസ്റ്റിനെ സംബന്ധിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ടെന്നാണ് പോബ്സ് ഗ്രൂപ്പ് പറയുന്നത്.ഉടമസ്ഥാവകാശം തെളിയിക്കാനുള്ള എല്ലാ രേഖകളും കൈവശം ഉണ്ട്. തോട്ടവും അവിടെ നടക്കുന്ന കൃഷിയും സംബന്ധിച്ച് യാതൊരു രഹസ്യനീക്കങ്ങളും ഇല്ല. ലാന്റ് ബോർഡ് സെക്രട്ടറി മേരിക്കുട്ടി വിവരങ്ങൾ മറച്ചുവെച്ചാണ് റിപ്പോർട്ട് നൽകിയതെന്ന് കമ്പനി പറയുന്നു.

2007 വരെ കരം അടച്ച കരുണ എസ്റ്റേറ്റിന് നിയമപരമായി കരം അടക്കാൻ അവകാശമുണ്ടെന്നാണ് പോബ്സ് ഗ്രൂപ്പ്ിന്റെ വാദം. ഇത് കോടതി അംഗീകരിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പോബസിന്റെ പ്രതിനിധികൾ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here