തിരുവനന്തപുരം : ഖാദി ഗ്രാമ വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഖാദി ബോർഡ് സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുമെന്ന് ജീവനക്കാരുടെ യോഗത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ജനുവരിയിൽ എറണാകുളത്ത് ശില്പശാല നടത്താനാണ് തീരുമാനം. ഖാദി തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന ചർക്കകൾ കേന്ദ്ര ഖാദി കമ്മീഷന്റെ അനുമതിയോടെ സ്ഥാപിക്കും. ഖാദി വസ്ത്രങ്ങളിൽ വൈവിധ്യവത്ക്കരണം നടപ്പിലാക്കും. ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് നാടൻ അറിവുകൾ സമാഹരിക്കും. ഖാദി വസ്ത്രങ്ങളുടെ നവീകരണത്തിന് ഫാഷൻ ടെക്നോളജി സാങ്കേതിക വിദ്യ ഉപയോഗിക്കും. ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് പ്രാധാന്യം നൽകി ഖാദി മേഖലയിൽ പുതിയ തൊഴിലവസരം സൃഷ്ടിക്കും. ഖാദി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും, വ്യക്തികളെയും, സംഘടനകളെയും പങ്കെടുപ്പിച്ച് സമഗ്രമായ വികസനരേഖ തയ്യാറാക്കും. ജീവനക്കാർക്കും അദ്ധ്യാപകർക്കും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രമെന്ന സർക്കാരിന്റെ പദ്ധതി വിപുലമാക്കി നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ സഹകരണം തേടുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here