ന്യൂഡൽഹി: നിലപാടുകൾക്കായി സ്ഥാനമാനങ്ങൾ വലിച്ചെറിയാൻ പോലും തയ്യാറായ നേതാവാണ് പി ടി തോമസെന്ന് കോൺഗ്രസിൻറെ മുതിർന്ന നേതാവ് എ കെ ആൻറണി. എറണാകുളം മഹാരാജാസ് കോളേജിൽ  വിദ്യാർത്ഥിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. പി ടി തോമസിൻറെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിൻറെ പൊതുസമൂഹത്തിനും തീരാ നഷ്ടമാണെന്ന് എ കെ ആൻറണി പറഞ്ഞു

ഇന്നത്തെ രാഷ്ട്രീയ കേരളത്തിൽ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് പി ടി തോമസിന്റേത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾക്ക് വേണ്ടി ഏത് അറ്റംവരെ പോകാനും പിടി തോമസിന് മടിയുണ്ടായിരുന്നില്ല. നിലപാടുകൾക്കായി സ്ഥാനമാനങ്ങൾ വലിച്ചെറിയാൻ പോലും തയ്യാറായ നേതാവായിരുന്നു അദ്ദേഹം. അത് കൊണ്ടാണ് പകരക്കാരനില്ലാത്ത നേതാവ് എന്ന് പറയാൻ കാരണം. പരിസ്ഥിതിക്ക് വേണ്ടി തുടക്കം മുതൽ അദ്ദേഹം വലിയ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. പുനരുജ്ജീവനത്തിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് തീരാനഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗമെന്ന് എ കെ ആൻറണി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here