നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇനിയും നീളും. അന്തിമ പട്ടിക ഏപ്രിൽ ആദ്യവാരത്തിലായിരിക്കും പുറത്തുവരികയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർഥികളുടെ ചുരുക്ക പട്ടിക ശനിയാഴ്ച തയാറാക്കും.

മൽസരിക്കാനില്ലെന്ന ടി.എൻ. പ്രതാപന്റെ കത്ത് കിട്ടി. പുതുമുഖങ്ങൾക്കുവേണ്ടി മാറിനിൽക്കാനുളള പ്രതാപന്റെ തീരുമാനം പ്രതാപന്റെ നിലപാട് സ്വാഗതാർഹമെന്നും ഇത് മതിപ്പുണ്ടാക്കിയെന്നും സുധീരൻപറഞ്ഞു. മൽസരിക്കാൻ വ്യഗ്രത കാട്ടുന്ന വിഎസിനെപ്പൊലുളളവർ ഇത് മാതൃകയാക്കണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here