മൊയ്തീന്‍ പുത്തന്‍‌ചിറ                                              

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങൾക്കുള്ള അനുമതി എന്നന്നേക്കുമായി തടയാനും അതു വഴി വിമാനത്താവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് റൺവേ വെട്ടിക്കുറക്കാനുള്ള തിരുമാനമെന്നും, അണിയറയിൽ നടക്കുന്ന ഈ ഗൂഢ നീക്കത്തെ വിമാനത്താവളം ഉപയോഗിക്കുന്ന മലപ്പുറം കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന ബഹുജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം‌എല്‍‌എ പ്രഖ്യാപിച്ചു.

മലബാർ ഡവലപ്മെന്റ് ഫോറം കരിപ്പൂർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത സമരസമിതി ചെയർമാൻ ടി.വി. ഇബ്രാഹീം എം‌എല്‍‌എ അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂരിനെ തകർക്കാൻ ഉദ്യോഗസ്ഥരും കേന്ദ്ര ഗവണ്മെന്റും വലിയ നീക്കം നടത്തുന്നത് ഡൽഹിയിൽ അനുഭവപ്പെടുന്നതായി ചടങ്ങിൽ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം‌പി പറഞ്ഞു.

ചടങ്ങിൽ സംയുക്ത സമരസമിതിയുടെ തുടർ സമരങ്ങളുടെ ഫ്ലാഗ് ഓഫ് സമര സമിതി ചെയർമാൻ ടി.വി. ഇബ്രാഹീം എം‌എല്‍‌എ, മറ്റ് സമര സമിതി നേതാക്കൾ എന്നിവര്‍ക്ക് പതാക കൈമാറി എയർപോർട്ട് വികസന സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസമദ് സമദാനി എം‌പി നിർവഹിച്ചു. മലബാറിൻ്റെ വികസന കവാടമായ കരിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്നത് നാടിനോട് കാണിക്കുന്ന അനീതിയാണെന്ന് ഡോ. അബ്ദുസമദ് സമദാനി പറഞ്ഞു.

കരിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തുറന്നു കാണിക്കുമെന്നും, ജനപ്രതിനിധികളെയും, ബഹുജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നുമെന്നും എംകെ രാഘവൻ എം‌പി പറഞ്ഞു.

എം.ഡി.എഫ് ചെയർമാൻ യു.എ നസീർ സമര  പ്രതിജ്ഞ ചെല്ലി കൊടുത്തു.

എംഎൽഎമാരായ അഡ്വ പി ടി എ റഹീം, നജീബ് കാന്തപുരം, മുനിസിപ്പൽ ചെയർമാന്മാരായ സി.ടി. ഫാത്തിമത്ത് സുഹ്റ, കെ.പി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപെഴ്സണ്‍ ഷെറീന ഹസീബ്, മെമ്പർമാരായ കെ പി സലിന ഷെരിഫ് എം.പി, രാഷ്ട്രീയ മത സംഘടനാ നേതാക്കളായ സഖാവ് പ്രമോദ്, ജബ്ബാർ ഹാജി, എ.കെ അബ്ദുറഹിമാൻ, അഷറഫ് മടാൻ, എ.സി നൗഷാദ്, അഡ്വ. സമദ് (സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പർ), ടി.എ സമദ് (ഐ.എൻ.എൽ ജില്ലാ പ്രസിണ്ടണ്ട്), ഗണേഷ് വടേരി (വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി), ജമാൽ കരുളായി (മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി),  
ഡോ. ഹുസൈൻ മടവൂർ (ജന. സെക്രട്ടറി അഖിലേന്ത്യ ഇസ്ലാഹി  മുവ്മെൻ്റ്), സി.പി ഉമർ സുല്ലമി (ജന. സെക്രട്ടറി മർക്കസു ദഅ്‌‌വ), അബ്ദുൽ ഹക്കിം നദ്‌വി (സെക്രട്ടറി ജമാഅത്തെ ഇസ്ലാമി കേരള), ടി.കെ അഷറഫ് (സംസ്ഥാന ജന. സെക്രട്ടറി വിസ്ഡം), എയർ പോർട്ട് വികസന സമിതി അംഗം എ.കെ.എ നസീർ, മക്ക കെ.എം.സി. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, കരിപ്പൂർ പൗരസമിതി കൺവീനർ അഹമ്മദ് ഹാജി കരിപ്പൂർ, എം‌ഡി‌എഫ് നേതാക്കളായ സഹദ് പുറക്കാട്, ഗുലാം ഹുസൈൻ കൊളക്കാടൻ, സന്തോഷ് വലിയപറമ്പത്ത്, ഉമ്മർകോയ തുറക്കൽ, അഷ്റഫ് കളത്തിങ്കൽപാറ, പൃഥ്വിരാജ് നാറാത്ത്, ഷബീർ കോട്ടക്കൽ, അഷറഫ് കപ്പാടൽ യുസഫ്  അലി, നിസ്താർ ചെറുവണൂർ, സജിന വേങ്ങേരി, അബ്ബാസ് കളത്തിൽ, സലീം, ഹസീബ് പുളിക്കൽ, പാറക്കൽ മൊയ്തീൻകൂട്ടി കുണ്ടോട്ടി എന്നിവർ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു.

സമരസമിതി ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും, ട്രഷറർ അബ്ദുറഹിമാൻ ഇണ്ണി നന്ദിയും പറഞ്ഞു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here