തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായതായി വിവരം . . വാരാന്ത്യ ലോക്ക്‌ഡൗണും ഒഴിവാക്കും. പകരം ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക.ഇത് കൂടാതെ നാളെ മുതൽ നിയന്ത്രണം കർശനമാക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, ആരോഗ്യവിദഗ്‌ദ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here