കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കേസന്വേഷണത്തിൻറെ ഭാഗമായി ദിലീപിൻറെ ഫോണുകൾ മുംബൈയിൽ നിന്ന് വൈകീട്ടോടെ എത്തിക്കും. ദിലീപിൻറെ രണ്ട് ഫോണുകളാണ് മുബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനക്കയച്ചിട്ടില്ല. ഫോണുകൾ നാളെ രാവിലെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിന്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. എറണാകുളം എം ജി റോഡിലെ മേത്തർ ഹോംസിൻറെ ഫ്‌ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. തൻറെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിൻറെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്‌ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here