തിരുവനന്തപുരം : ആലാപനമാധുരികൊണ്ടു ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കർ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസിൽ മായ്ക്കാനാവാത്ത സ്ഥാനമാണു ലതാ മങ്കേഷ്‌കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര  ഉയരത്തിൽനിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രണ്ടു ദിവസം ദുഃഖാചരണം
ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്തു രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും  ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഈ ദിവസങ്ങളിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല. ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൾ പകുതി താഴ്ത്തിക്കെട്ടുന്നതിനു നടപടി സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദ്ദേശം നൽകി.

 
 

LEAVE A REPLY

Please enter your comment!
Please enter your name here