കോഴിക്കോട്: ഐ എൻ എൽ  സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിട്ടു. പാർട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവർകോവിലിൻറെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഐഎൻഎൽ ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

2022 മാർച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. അഹമ്മദ് ദേവർകോവിലായിരിക്കും കമ്മിറ്റി ചെയർമാൻ. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, അഖിലേന്ത്യാ ഉപാധ്യക്ഷൻ കെ എസ് ഫക്രൂദ്ദീൻ, ദേശീയ ട്രഷറർ ഡോ. എ എ അമീൻ, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എ പി അബ്ദുൽ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി, വൈസ് പ്രസിഡൻറ് എം എം മാഹീൻ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here