കൊച്ചി : കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ഫൊക്കാന മുൻ  പ്രസിഡന്റും കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടറുമായ പോൾ കറുകപ്പള്ളി അന്ത്യാജ്ഞലി അർപ്പിച്ചു.  കെ പി എ സി ലളിതയുടെ വിയോഗം അമേരിക്കൻ മലയാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പോൾ കറുകപ്പള്ളി അനുശോചന കുറിപ്പിൽ പറഞ്ഞു.  

ഫൊക്കാനയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന നടിയായിരുന്നു കെ പി എ സി ലളിത. അമേരിക്കൻ സന്ദർശന വേളയിലെല്ലാം അടുത്ത ബന്ധം പുലർത്തിയ സിനിമാ താരമായിരുന്നു കെ പി എ സി ലളിത. ഫൊക്കാന കൺവെൻഷനുകളിൽ പലതവണ പങ്കെടുക്കാൻ അമേരിക്കയിൽ പലതവണ എത്തിയിരുന്നു ലളിത. അപ്പോഴെല്ലാം വലിയ സ്‌നേഹ ബന്ധമാണ് അവർ മലയാളികളുമായി പുലർത്തിയിരുന്നതെന്നും പോൾ കറുകപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here