തിരുവനന്തപുരം : കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അനുശോചനം അറിയിച്ചു. മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ് കെ പി എ സി ലളിതടുടെ വിയോഗം വരുത്തിയതെന്നും ഫൊക്കാന പ്രസിഡന്റ് അനുശോചന യോഗത്തിൽ പറഞ്ഞു.
ഫൊക്കാനയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന നടിയായിരുന്നു കെ പി എ സി ലളിത. ഫൊക്കാന കൺവെൻഷനുകളിൽ പലതവണ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയിരുന്ന ലളിത. അപ്പോഴെല്ലാം വലിയ സ്‌നേഹ ബന്ധമാണ് അവർ ഫൊക്കാന അംഗങ്ങളുമായി ഉണ്ടായിരുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവിനെയാണ് ഫൊക്കാനയ്ക്ക്  നഷ്ടമായതെന്നും ജോർജി വർഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here