കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന കണ്ണോത്ത് ചക്കാലയിൽ സി.എം ജോസഫ് (75) അന്തരിച്ചു.

മകനോടാപ്പം അമേരിക്കയിലായിരുന്ന ആദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ കണ്ണോത്ത് വീട്ടിൽ സുഖമില്ലാതെ വരികയും തുടർന്ന് കോഴിക്കോട്, എം.വി.ആർ, തിരുവമ്പാടി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

കൂടത്തായ് സെന്റ്  മേരീസ് ഹൈസ്കൂൾ, എടൂര് ഹൈസ്കൂൾ  എന്നിവിടങ്ങളിൽ കൂടാതെ വേനപ്പാറ ഹൈസ്ക്കൂളിൽ പ്രഥമ ഹെഡ്മാസ്റ്ററായി  12വർഷവും തുടർന്ന് കോടഞ്ചേരി ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

കോടഞ്ചേരി ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തുന്നതിന് പ്രയത്നിച്ച അദ്ദേഹം  ഹയർസെക്കണ്ടറി സ്കൂളിൻ്റെ പ്രഥമ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചു കോഴിക്കോട് ജില്ലയുടെ ഹൈസ്കൂൾ ഹെഡ്മാസ്റ്റമാരുടെ സംഘടനയുടെ KPHSA പ്രസിഡൻ്റ് ആയിരുന്നു. താമരശ്ശേരി രൂപതകളിലെ സ്കൂളുകളിലെ മികച്ച അദ്ധ്യാപകരുടെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. താമരശ്ശേരി രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയായി രണ്ടു തവണ ആത്മീയ സേവനവുമനുഷ്ടിച്ചിരുന്നു.കൂടാതെ വർഷങ്ങളിലായി കണ്ണോത്ത് വേദപാഠ അദ്ധ്യാപകനായിരുന്നു. 2002 ൽ റിട്ടയർ ചെയ്തിന് ശേഷം താമരശ്ശേരി കോർപ്പറേറ്റ് ഓഫീസിൽ നീണ്ട വർഷങ്ങൾ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ:കത്രീനാമ്മ, (റിട്ട. അധ്യാപിക കണ്ണോത്ത്  യു.പി.സ്കൂൾ. പാലാ നടയിൽ കുടുംബാഗം,)

മക്കൾ:ജെസ്ററിൻ (ഹ്യൂസ്റ്റൺ അമേരിക്ക) ജെസ്മി (ഓസ്ട്രേലിയ.)

മരുമക്കൾ:സോണിയ അമേരിക്ക  കദളിക്കാട്ടിൽ കുടുംബാംഗം കാഞ്ഞിരപ്പള്ളി,ചിന്തു  ഓസ്ട്രേലിയ, പാറയിൽ കുടുംബാംഗം, ഏറ്റുമാനൂർ.

മകൾ ജെസ്മി ഓസ്ട്രേലിയയിൽ നിന്ന് വന്നതിന് ശേഷം  സംസ്കാരം പിന്നീട് കണ്ണോത്ത് സെൻമേരിസ് പള്ളിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here