തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഇന്ധനവിലയിലും പാചകവാതക വിലയിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നിയന്ത്രണവുമില്ലാതെ ദിവസേനയുള്ള വിലവര്‍ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച വഴിയില്‍ കൂടുതല്‍ ജനദ്രോഹ നടപടികളുമായി ബിജെപി മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇന്നു ദിനംപ്രതി ഇന്ധന വിലവര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോണ്‍ഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

 

LEAVE A REPLY

Please enter your comment!
Please enter your name here