മലപ്പുറം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കേരളത്തിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണ് എന്നായിരുന്നു സുഭാഷിണി അലിയുടെ പ്രതികരണം.

 
 

പദ്ധതി കേരളത്തിലെ ജനങ്ങളുടെ പൂർണമായ സഹകരണത്തോടെ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കണം. ബി ജെ പി സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ തകർക്കുന്നതാണ്. ഈ നയങ്ങൾക്ക് എതിരെയുള്ള പുതിയ പോരാട്ടങ്ങൾ അത്യാവശ്യമാണ്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ഈ പോരാട്ടങ്ങൾക്ക് രൂപം നൽകും.

മലപ്പുറം ആനക്കര വടക്കത്ത് തറവാട്ടിൽ എത്തിയതായിരുന്നു സി പി എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് മുന്നോടി ആയാണ് തറവാട്ടിൽ എത്തിയത്. ബി ജെ പിയെ നേരിടാൻ ഐക്യമാണ് ആവശ്യം ആണ്. ഈ ഐക്യത്തിലൂടെ പാർട്ടിയെ തകർക്കാൻ കഴിയും. ഇത്തരത്തിലുള്ള സന്ദേശമാണ് യു പി തെരഞ്ഞെടുപ്പ് നമുക്ക് നൽകുന്നത്. അവിടെ ബി ജെ പിയുടെ വോട്ട് ശതമാനം കുറഞ്ഞുവെന്നും സുഭാഷിണി അലി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും ആയിരത്തിന് താഴെ മാത്രം വോട്ടുകൾക്കാണ് ജയിച്ചത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നത് വരെ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില ഉയർന്നിരുന്നില്ല. എന്നാൽ , ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്.

ഒരു ദിവസം ഒരു രൂപ വരെ വർധിക്കുകയാണ്. ഇത്തരം നയങ്ങൾക്ക് മാറ്റം വന്നില്ല എങ്കിൽ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ നടുവെടിയും. കൃത്യമായ ലക്ഷ്യത്തോടെ ഉണ്ടാകുന്ന സമരങ്ങൾ പൂർണ്ണ വിജയത്തിൽ എത്തും. കർഷക സമരങ്ങൾ നൽകുന്ന പാഠം ഇതാണ്. കോൺഗ്രസിന്റെ കഴിവു കേടാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയം കൈവരിക്കാൻ കാരണം എന്നും സുഭാഷിണി അലി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here