തിരുവനന്തപുരം: കെ എസ് ഇ ബി ചെയർമാൻ ബി അശോകിനെ   രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സിഐടിയു നേതാവ്.   ഏത് സുരക്ഷയ്ക്കുള്ളിൽ ഇരുന്നാലും വേണ്ടിവന്നാൽ കെഎസ്ഇബി ചെയർമാൻറെ വീട്ടിൽ കയറി മറുപടി പറയാൻ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാൽ ബി അശോകും ഒരു സാധാരണക്കാരനാണ്.
 
തിരുത്താൻ ജനങ്ങളിറങ്ങിയാൽ ബി അശോകിന് കേരളത്തിൽ  ജീവിക്കാൻ കഴിയില്ല. ബി അശോക് ഉത്തരേന്ത്യയിൽ ഏതെങ്കിലും ഗോശാലയിൽ ചെയർമാൻ ആയിരിക്കേണ്ട ആളാണ്. നല്ല കാളകൾക്ക് നല്ല ഡിമാൻറാണ്. ചെയർമാൻറെ നടപടികൾക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.

 ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ. 19 ന് വൈദ്യുതി ഭവൻ ഉപരോധിക്കാനാണ് ഓഫീസേഴ്‌സ് അസോസിയേഷൻറെ തീരുമാനം.19 ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കും.18 ലെ ചർച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയർമാൻ ബി അശോക് തകർക്കാൻ ശ്രമിക്കുകയാണ്. കെഎസ്ഇബി ചെയർമാൻറെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡൻറ് ആർ ബാബു പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here