കണ്ണൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച കണ്ണൂർ ജില്ലയിലെ ആസാം സ്വദേശിനി മുൻമി ഗെഗോയിക്ക് സ്നേഹ വീട് ഒരുക്കി സുരേഷ് ഗോപി. ഇരിട്ടി പയഞ്ചേരി സ്വദേശിയായ കെ എൻ സജേഷിന്റെ ഭാര്യയായാണ് മുൻമി കേരളത്തിലെത്തിയത്.

കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ വികാസ്‌നഗർ വാർഡിൽ ബിജെപി സ്ഥാനാർഥിയായി മുൻമി മത്സരിച്ചിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു.

മുൻമിയുടെ ജീവിതസാഹചര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സുരേഷ്‌ഗോപി വീട് വാഗ്ദാനം ചെയ്തത്.  ഡോ. പി.സലീം, തില്ലങ്കേരി കാർക്കോട്ട് സൗജന്യമായി സ്ഥലവും നൽകി.

സുരേഷ്‌ഗോപി നിലവിളക്ക് കൊളുത്തി മുൻമിയുടെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. വീടിന് ശ്രീലക്ഷ്മിയെന്ന് പേരും നൽകി.

9 വർഷം മുൻപ് കണ്ണൂരിന്റെ മരുമകളായി എത്തിയ മുൻമി ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. ഇതോടെ മുൻമി മാധ്യമ ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here