കൊ്ച്ചി : തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി എം ജില്ലാ കമ്മിറ്റിയംഗമായ കെ എസ് അരുൺകുമാറിന്റെ പേര് പുറത്തുവന്നെങ്കിലും സി പി എം നേതാക്കൾ ഇക്കാര്യം നിഷേധിച്ചു. ഇതോടെ ഉച്ചയോടെ ആരംഭിച്ച ചുവരെഴുത്ത് പകുതിയിൽ നിർത്തി പ്രവർത്തകർ സ്ഥലം വിട്ടു. രാവിലെ സി പി എം ജില്ലാകമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി യോഗം ചേർന്നിരുന്നു. അരുൺകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായി തുടർന്ന് വാർത്തകൾ പുറത്തുവന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ലെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി പി രാജീവും വ്യക്തമാക്കിയതോടെ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള അവിശ്ചിതത്വം തുടരുകയാണ്. മണ്ഡലത്തിൽ ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന പ്രതികരണം വന്നതോടെ ചുവരെഴുത്തുകൾ നിർത്തിവെക്കുകയും മായ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യു ഡി എഫ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സി പി എമ്മിന്റെ പ്രസ്താവന. എന്നാൽ നാളെ ഇടതുമുന്നണിയോഗത്തിന് ശേഷം  മാത്രമേ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് നേതാക്കളുടെ പ്രതികരണം.
 
ബി ജെ പി നാളെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇതിനിടയിൽ പി സി ജോർജിനെ ബി ജെ പി കളത്തിലിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here