ആലപ്പുഴ: മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്‌സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്

പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്‌സിനെ അറിയിക്കികയും ചെയ്തു. 5 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here