തി​രു​വ​ന​ന്ത​പു​രം​:​ ​ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഗുജറാത്ത് സന്ദർശനത്തിന് പിന്നാലെ ചർച്ചാവിഷയമായ സി.എം ഡാഷ്‌ബോർഡ് സംവിധാനം കേരളത്തിൽ നടപ്പാക്കുന്നതിന് കളം ഒരുങ്ങുന്നു. എ​ല്ലാ​ ​വ​കു​പ്പി​ലെ​യും​ ​ഫ​യ​ൽ​ ​നീ​ക്കം​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പു​രോ​ഗ​തി​യും​ ​ഓ​രോ​ ​ദി​വ​സ​വും​ ​ക​മ്പ്യൂ​ട്ട​റി​ലൂ​ടെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഗു​ജ​റാ​ത്ത് ​മോ​ഡ​ൽ “​ ​സം​വി​ധാ​നം​ ​കേ​ര​ള​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​ക്ലി​ഫ് ​ഹൗ​സി​ൽ​ ​സ​ജ്ജ​മാ​ക്കാ​നാണ് ആലോചന. ​ ​ആ​ലോ​ച​ന.​ ​ഏ​തു​ ​നി​മി​ഷ​വും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കൈ​കാ​ര്യം​ ​ചെ​യ്യാ​നു​ള്ള​ ​സൗ​ക​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​വ​സ​തി​യി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ഇ​ത് ​ന​ട​പ്പാ​കു​ന്ന​തോ​ടെ​ ​ഭ​ര​ണ​ത്തി​ന്റെ​ ​പൂ​ർ​ണ ​ക​ടി​ഞ്ഞാ​ൺ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കൈ​ക​ളി​ലാ​കും.

 

ഗുജറാത്തിലെ സി.എം ഡാഷ് ബോർഡ് സംവിധാനം അതേപടി നടപ്പിലാക്കുന്നതിനു പകരം ചില നല്ല വശങ്ങൾ മാത്രം സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സോ​ഫ്റ്റ്‌​വെ​യ​ർ​ ​വി​ക​സി​പ്പി​ച്ച് ​ഡാ​ഷ് ​ബോ​ർ​ഡ് ​സ​ജ്ജ​മാ​ക്കു​ന്ന​ ​ചു​മ​ത​ല​ ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​ക്ക് ​ന​ൽ​കി​യേ​ക്കും.​ ​ഗു​ജ​റാ​ത്തി​ൽ​ ​സം​വി​ധാ​നം​ ​സ​ജ്ജ​മാ​ക്കി​യ​ത് ​കേ​ന്ദ്ര​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​ഫോ​മാ​റ്റി​ക്സ് ​സെ​ന്റ​റാ​ണ്.


ഗു​ജ​റാ​ത്തി​ൽ​ ​വി​ജ​യി​ച്ച​ ​ഡാ​ഷ് ​ബോ​ർ​ഡ് ​സം​വി​ധാ​നം​ ​അ​വി​ടെ​പ്പോ​യി​ ​പ​ഠി​ച്ച​ ​ചീ​ഫ്‌ സെ​ക്ര​ട്ട​റി​ ​വി.​പി.​ ​ജോ​യ് ​വി​ശ​ദ​ ​റി​പ്പോ​ർ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​സ​മ​ർ​പ്പി​ച്ചു.​ ​സൂ​ക്ഷ്മ​മാ​യി​ ​വി​ല​യി​രു​ത്താ​ൻ​ ​അ​ത് ​ത​ന്റെ​ ​ചീ​ഫ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​മു​ൻ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യു​മാ​യ​ ​ഡോ.​കെ.​എം.​ ​എ​ബ്ര​ഹാ​മി​ന് ​മു​ഖ്യ​മ​ന്ത്രി​ ​കൈ​മാ​റി.


കേ​ര​ള​ത്തി​ലെ​ ​ഇ​-​ഗ​വേ​ണ​ൻ​സ് ​സം​വി​ധാ​ന​ത്തിൽ നി​ല​വി​ൽ​ 578​ ​സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ളു​ണ്ട്.​ ​ഇ​തി​ൽ​ 278​ ​സേ​വ​ന​ങ്ങ​ൾ​ക്ക് ​ഡാ​ഷ്ബോ​ർ​ഡ് ​സം​വി​ധാ​ന​മു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഇ​വ​ ​പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​ഗു​ജ​റാ​ത്ത് ​മോ​ഡ​ൽ​ ​പ​ഠി​ക്കാ​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ​ ​അ​യ​ച്ച​ത്.​ ​പു​തി​യ​ ​സം​വി​ധാ​നം​ ​വ​രു​ന്ന​തോ​ടെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലും​ ​ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ലു​മു​ള്ള​ ​ഫ​യ​ലു​ക​ളെ​ല്ലാം​ ​ഒ​റ്റ​ ​ഡാ​ഷ്ബോ​ർ​ഡി​ൽ​ ​നി​രീ​ക്ഷി​ക്കാ​നാ​കും.

 

ജറാത്തിൽ ഓരോ സർക്കാർ വകുപ്പിലും പദ്ധതിയിലും എന്തു നടക്കുന്നുവെന്നു സ്ക്രീനിലൂടെ തൽസമയം നിരീക്ഷിക്കാൻ 2017ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് സിഎം ഡാഷ് ബോർഡ് എന്ന സംവിധാനം ആരംഭിച്ചത്. 2206 സർക്കാർ പദ്ധതികളും 1501 അതോറിറ്റികളുടെ പ്രവർത്തനവും ഇതിലൂടെ നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രകടനത്തിനു ഗ്രേഡ് നൽകാം.

 

ഡൽഹിയിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം നിർദേശിച്ചതനുസരിച്ചാണ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളം തീരുമാനിച്ചത്. തുടർന്ന് ഏപ്രിൽ 28, 29 തീയതികളിൽ ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്ത് സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here