പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് ദുരൂഹ സാഹചര്യത്തില്‍ പൊലീസുകാര്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരായ രണ്ടു പേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്‌തുവരികയാണ്.

ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here