തിരഞ്ഞെടുപ്പ് കാലമായാൽ പിന്നെ നടന്മാരുടെ വീട്ടിൽ നേതാക്കന്മാരുടെ പ്രവാഹമായിരിക്കും. അതിൽ പാർട്ടി വ്യത്യാസമില്ല. ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയുടെ കൊച്ചിയിലെ എളംകുളത്തെ വീട്ടിലെത്തി. കൂടെ ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു. സന്ദർശന വേളയിൽ ദുൽഖർ സൽമാനും നിർമാതാവ് ആന്റോ ജോസഫും വീട്ടിലുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രം ജോൺ ബ്രിട്ടാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ‘ആതിഥേയത്വത്തിന് നന്ദി മമ്മുക്ക … ദുൽഖറിനും ..’ എന്നായിരുന്നു ചിത്രത്തിനൊപ്പം ബ്രിട്ടാസ് കുറിച്ചത്.

നേരത്തെ യുഡിഎഫ് സ്ഥാനാർഥി ഉമാ ജോസഫും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം .

LEAVE A REPLY

Please enter your comment!
Please enter your name here