കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ വിറ്റുപോയത് വെറും 20 ടിക്കറ്റുകള്‍. 100 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് കഴിഞ്ഞ ദിവസം 4420 രൂപ മാത്രമാണ് വരുമാനം ലഭിച്ചത്. ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്ത ചിത്രം ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു.

ആദ്യ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ സമിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതു ശരിവെയ്ക്കുന്നതായിരുന്നു ചിത്രം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here