തൃശൂര്‍ മണ്ണുത്തിയില്‍ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

 

മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 27 തിയതി പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി 50000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രാവലര്‍ പാലക്കാട്ടേയ്ക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും കൊടുക്കാതെ വന്നപ്പോള്‍ വണ്ടി തട്ടിയെടുക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here