
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കും. എസ്.എസ്.എല്‍.സി, പ്പ്ലസ് 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഇല്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം റദ്ദാക്കിയിരുന്നു. അതിനാല്‍ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഉണ്ടാവില്ല.ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു.