തിരുവനന്തപുരം: ക്ഷമയുടെ നെല്ലിപ്പടിയില്‍ നിൽക്കുന്ന യുഡിഎഫിനെ തിരിച്ചടിക്കാൻ സിപിഐഎം പ്രകോപിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്.ഞങ്ങളുടെ പാർട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

സിപിഐഎം ​ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിപക്ഷ നേതാവിനേയും, പ്രവർത്തകരേയും, തങ്ങളുടെ ഓഫീസുകളും ആക്രമിച്ചു. അക്രമത്തിലൂടെ സമരം ഇല്ലാതാക്കാമെന്ന് സിപിഐഎം കരുതേണ്ട. ബിജെപി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കെ സുധാകരൻ ആരോപിച്ചു. സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കേറി വധശ്രമം നടത്തിയെന്നും ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here